welcome....

welcome to our blog.....

12 August, 2011

ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 2011- ഏകദിന ശില്പശാല

   


  12-08-2011 വെള്ളിയാഴ്ച ബി.ആര്‍.സി ഹോസ്ദുര്‍ഗ്ഗില്‍ വെച്ചു നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സ്- ഏകദിന ശില്പശാല ബി.പി.ഒ ശ്രീ.കെ.കെ. രാഘവന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ.വി.വി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശ്രീ.കെ. ജയചന്ദ്രന്‍(സെക്രട്ടറി, ചെറുവത്തൂര്‍ സബ് ജില്ല), ശ്രീ.പി.കെ. സതീശന്‍(സെക്രട്ടറി, ചിറ്റാരിക്കല്‍ സബ് ജില്ല), ശ്രീ.വി. രാജേഷ്(സെക്രട്ടറി, ബേക്കല്‍ സബ് ജില്ല)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഹോസ്ദുര്‍ഗ്ഗ് സബ് ജില്ല സെക്രട്ടറി ശ്രീ.എം.ശശി സ്വാഗതവും ജോ.സെക്രട്ടറി ഡോ.വി.അനിത നന്ദിയും പറഞ്ഞു.
  തുടര്‍ന്ന് ചീമേനി ഹയര്‍സെക്കന്ററി അധ്യാപിക ശ്രീമതി.ടി.എം.സുസ്മിത ടീച്ചര്‍ പ്രോജക്ടിനെക്കുറിച്ച് ക്ലാസ്സ് എടുത്തു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും അധ്യാപിക അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
   ടീമുകളുടെ പ്രോജക്ട് അബ്സ്ട്രാക്ട്, രെജിസ്ട്രേഷന്‍ ഫോം എന്നിവ സബ് ജില്ല സെക്രട്ടറിമാര്‍ക്ക് മാര്‍ച്ച് 1-നകം നല്കണം. അവതരണ മത്സരം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ നടക്കുന്നതാണ്.

******                                                                                                             *****
         

No comments:

Post a Comment