ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ യു.പി, സെക്കന്ററി, ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്കായി നടത്തിയ ഏകദിന ശില്പശാലയുടെ ഉദ്ഘാടനം 19/08/2010 ന് ജി.എച്ച്.എസ്സ്.എസ്സ് ഹോസ്ദുര്‍ഗ്ഗില്‍ ഡോ.വിജയന്‍(റിട്ട. പ്രിന്‍സിപ്പാള്‍ കാസര്‍ഗോഡ്) നിര്‍വ്വഹിച്ചു. തുടര്‍ന്ന് അദ്ദേഹം അദ്ധ്യാപകര്‍ക്കായി പ്രൊജക്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു.
ചടങ്ങില്‍ ശ്രീ.ശ്രീകൃഷ്ണ അഗ്ഗിത്തായ(ഹെഡ് മാസ്റ്റര്‍, ജി.എച്ച്.എസ്സ്.എസ്സ് ഹോസ്ദുര്‍ഗ്ഗ്) അദ്ധ്യക്ഷത വഹിച്ചു. ആക്ടിവിറ്റി ഗൈഡിന്റെ പ്രകാശനം ശ്രീ.സി.ഗംഗാധരന്‍(പ്രിന്‍സിപ്പാള്‍,ജി.എച്ച്.എസ്സ്.എസ്സ് ഹോസ്ദുര്‍ഗ്ഗ്) ഹോസ്ദുര്‍ഗ്ഗ് ഏ.ഇ.ഒ ശ്രീ.കെ.വി.പങ്കജാക്ഷന് നല്കി നിര്‍വ്വഹിച്ചു. ശ്രീമതി.ബേബിലത ടീച്ചര്‍, ശ്രീ.കെ.പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.സി.പദ്മനാഭന്‍ മാസ്റ്റര്‍ സ്വാഗതവും ഹോസ്ദുര്‍ഗ്ഗ് സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ജോ.സെക്രട്ടറി ഡോ.വി.അനിത നന്ദിയും പറഞ്ഞു.
ജി.എച്ച്.എസ്സ്.എസ്സ് ഹോസ്ദുര്‍ഗ്ഗ് വിദ്യാര്‍ത്ഥിനി പ്രിയങ്ക പ്രൊജക്ട് അവതരണം നടത്തി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി എഴുപതോളം അദ്ധ്യാപികാ അദ്ധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
No comments:
Post a Comment